
തമിഴിൽ 'വണക്കം ചെന്നൈ', 'കാളി', 'കാതലിക്ക നേരമില്ല' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത കൃതിക ഉദയനിധി. അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകനായി അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത് തന്നെ തുടങ്ങുവാനിരിക്കുകയാണ്. മണിരത്നം സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും വിജയ്സേതുപതി അഭിനയിക്കുന്നുണ്ട്. അടുത്ത് തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യാനിരിക്കുകയാണ് വിജയ്സേതുപതി. ഈ ചിത്രത്തിൽ വിജയ്സേതുപതിക്കൊപ്പം നായകിയായി അഭിനയിക്കുന്നത് സായ് പല്ലവിയാണ്! മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒരു ഷെഡ്യൂൾ കഴിഞ്ഞതും വിജയ്സേതുപതി കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യാനിരിക്കുകയാണെന്നും, ഈ ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം നായകിയായി അഭിനയിക്കുന്നത് റിയ ഷിബുവാണെന്നുമുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. പ്രശസ്ത നിർമ്മാതാവായ ഷിബു തമീനിന്റെ മകളായ റിയ ഷിബു മലയാളത്തിൽ അഭിനയിച്ച 'സർവ്വം മായ' എന്ന ചിത്രം ആരാധക ശ്രദ്ധ നേടിയ ചിത്രമായിരുന്നു. വിജയ്സേതുപതി നായകനാകുന്ന ഈ ചിത്രം കൂടാതെ 'ചിയാൻ' വിക്രം നായകനാകുന്ന ഒരു സിനിമയിലും റിയ ഷിബു അഭിനയിക്കുന്നുണ്ട് എന്നുള്ള വാർത്തയും മുൻപ് നൽകിയിരുന്നു.
Photo Courtesy - Google










